Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ബക്രീദ്: സംസ്ഥാനത്ത് രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

📅 May 24, 2026 | BY SUDHEER KABEER

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ കലണ്ടർ പ്രകാരം ജൂൺ 27-നാണ് അവധി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് ബക്രീദ് ആഘോഷം ജൂൺ 28-നാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അധിക അവധി അനുവദിച്ചുകൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതനുസരിച്ച്, 27-ന് പുറമെ 28-ാം തീയതിയും സംസ്ഥാനത്ത് അവധിയായിരിക്കും. ഈ ദിവസം എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Uploaded Image
« Newer Post Older Post »
Link Copied! ✅