Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു: കേന്ദ്ര നടപടിക്കെതിരെ പിണറായി വിജയൻ

📅 May 24, 2026 | BY SUDHEER KABEER

കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ‘എക്സ്’ അക്കൗണ്ട് കേന്ദ്ര സർക്കാർ ഇടപെട്ട് പൂട്ടിച്ച നടപടിയിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ജനാധിപത്യപരമായ പ്രതിഷേധ സ്വരങ്ങളോടുള്ള കേന്ദ്രത്തിന്റെ അസഹിഷ്ണുതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇതൊരു ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി വളരുമോ എന്ന ബിജെപിയുടെ ഭീതിയാണ് അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തെ കേവലം ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധമായി മാത്രം കാണരുതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ തീക്ഷ്ണമായ രാഷ്ട്രീയ പ്രതികരണമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി നടത്തുന്ന യുവജന മുന്നേറ്റത്തെ അടിച്ചമർത്താനുള്ള ശ്രമം ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Uploaded Image
« Newer Post Older Post »
Link Copied! ✅