Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ഉപ്പളയിൽ തകർന്നടിഞ്ഞ് റോഡുകൾ; ദുരിതത്തിലായി നൂറുകണക്കിന് കുടുംബങ്ങൾ

📅 May 24, 2026 | BY SUDHEER KABEER

ഉപ്പള മേഖലയിലെ ഗതാഗത സൗകര്യം അതീവ ശോചനീയാവസ്ഥയിലാണെന്ന് പരാതി. മുസോടി– കണ്ണംകുളം– മണിമുണ്ട റോഡ് പൂർണ്ണമായും തകർന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത ഈ പാത, സമീപദിവസങ്ങളിൽ പെയ്ത മഴയോടെ വലിയ കുഴികളും ചെളിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത നിലയിലായിരിക്കുകയാണ്.

റോഡിന്റെ ശോചനീയാവസ്ഥ മൂലം കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യം സംജാതമായിരിക്കുന്നു. മുസോടിയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തോളം റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും പൂർണ്ണമായി തകർന്നു കിടക്കുകയാണ്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. അടിയന്തര സാഹചര്യങ്ങളിൽ പോലും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതി നാട്ടുകാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

മഴക്കാലം രൂക്ഷമാകുന്നതിന് മുൻപ് റോഡിൽ താൽക്കാലികമായെങ്കിലും ഗതാഗത സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലത്തിന് ശേഷം പാത പൂർണ്ണമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള ശാശ്വതമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Uploaded Image
« Newer Post Older Post »
Link Copied! ✅