മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ ലോക്സഭാ അംഗവുമായിരുന്ന കെ.പി. ധനപാലൻ (76) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായിരുന്ന കെ.പി. ധനപാലൻ, എറണാകുളം ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. 1979-ൽ പറവൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം ഔദ്യോഗികമായി പൊതുരംഗത്ത് സജീവമാകുന്നത്.
ഏറ്റവും ഒടുവിലായി കഴിഞ്ഞ ഞായറാഴ്ച പറവൂരിൽ വെച്ച് നടന്ന വി.ഡി. സതീശന് നൽകിയ സ്വീകരണ ചടങ്ങിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നിര്യാണം.
