സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ പതിനൊന്നാം ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പത്താം ക്ലാസ് വിജയിച്ചവർക്കും, സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ കോഴ്സ് പാസായവർക്കും, പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി പരീക്ഷയിൽ വിജയിക്കാൻ സാധിക്കാത്തവർക്കും ഈ കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കാം.
ഈ കോഴ്സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തുടർപഠനത്തിനും, പി.എസ്.സി. വഴി നടത്തുന്ന വിവിധ നിയമനങ്ങൾക്കും, തൊഴിലിടങ്ങളിലെ പ്രമോഷൻ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കും. കോഴ്സിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ ഓഫീസിൽ നിന്നും ലഭ്യമാണ്. താല്പര്യമുള്ളവർക്ക് 9847431754 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
