Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

📅 May 27, 2026 | BY SUDHEER KABEER

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന ആരംഭിച്ചു. കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വസതിയിലുമാണ് ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

സിഎംആർഎൽ എക്സാലോജിക്സ് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വസതിയിൽ പരിശോധന നടക്കുന്ന സമയത്ത് പിണറായി വിജയൻ സ്ഥലത്തുണ്ടായിരുന്നു. ഇതേ വീട്ടിൽ കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബാംഗങ്ങളും താമസിക്കുന്നുണ്ട്.

പുലർച്ചെയോടെയാണ് ഇ.ഡി സംഘം പരിശോധനയ്ക്കായി വീടുകളിൽ എത്തിയത്. കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് ഉദ്യോഗസ്ഥർ വസതിക്കുള്ളിൽ പ്രവേശിച്ച് നടപടികൾ ആരംഭിച്ചിരിക്കുന്നത്.

Uploaded Image
« Newer Post Older Post »
Link Copied! ✅