Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

മന്ത്രിക്ക് ഭക്ഷണം നൽകി; സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

📅 May 31, 2026 | BY SUDHEER KABEER

 

തൃശൂർ ജില്ലയിലെ മാളയിൽ മന്ത്രി ഒ.ജെ.ജനീഷ് ഉൾപ്പെടെയുള്ളവർക്ക് വീട്ടിൽ വെച്ച് ഭക്ഷണം നൽകിയ സംഭവത്തിൽ സിപിഐ പ്രവർത്തകനെതിരെ നടപടി. അഷ്ടമിച്ചിറ ബ്രാഞ്ച് അംഗമായ പി.എസ്.അബ്ദുൽ റഹ്മാനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.


പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും, ഇതുവഴി പ്രസ്ഥാനത്തിന് വലിയ അപമാനമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. ഈ നടപടി ‘തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണിതെന്നും’ പാർട്ടി നേതൃത്വം വിലയിരുത്തുന്നു.


എന്നാൽ, അമ്പത് വർഷത്തോളമായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന തനിക്ക് ഉണ്ടായ ഈ തിരിച്ചടി ഏറെ വേദനിപ്പിക്കുന്നതാണെന്ന് പി.എസ്.അബ്ദുൽ റഹ്മാൻ പ്രതികരിച്ചു. മേയ് 27-നാണ് മന്ത്രിയും സംഘവും സന്ദർശനം നടത്തിയത്. നാട്ടുകാരുടെയും വീട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് മന്ത്രിക്കു ഭക്ഷണം നൽകിയതെന്നും, ഇതിനു പിന്നിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലമായി പാർട്ടിയുടെ സജീവ പ്രവർത്തകനായ ഒരാൾക്കെതിരെ ഇത്തരത്തിൽ പെട്ടെന്നുണ്ടായ നടപടി പ്രാദേശിക തലത്തിൽ ചർച്ചയായിട്ടുണ്ട്.


« Newer Post Older Post »
Link Copied! ✅