Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

പോക്സോ കേസ് പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: വ്ലോഗർമാർ അറസ്റ്റിൽ

📅 May 31, 2026 | BY SUDHEER KABEER

പോക്സോ കേസിൽ ഉൾപ്പെട്ട യുവാവിന്റെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് വ്ലോഗർമാരെ **അടൂർ പൊലീസ്** അറസ്റ്റ് ചെയ്തു. അഞ്ചൽ അഗസ്ത്യക്കോട് പൂവാനുംവിള സ്വദേശി **അഗ്നി ജുവൽ** (33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ രോഹിണിയിൽ **അനീഷ് വിജയൻ** എന്നിവരാണ് പിടിയിലായത്.

സംഭവം സംബന്ധിച്ച വിവരങ്ങൾ ഇങ്ങനെ: പോക്സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പിതാവിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങൾ ഒഴിവാക്കാൻ പണം നൽകണമെന്നായിരുന്നു ആവശ്യം.

ശ്രീ വ്ലോഗ് ഉടമ **ശ്രീജിത്തും** ഭാര്യയും, പുനലൂർ-അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ്മയ യുട്യൂബ് ചാനലിലെ **അഗ്നി ജുവൽ**, **അനീഷ് വിജയൻ**, **റഹിം** എന്നിവർ ചേർന്നാണ് ഈ ഭീഷണി മുഴക്കിയതെന്ന് പരാതിയിൽ പറയുന്നു. പണം നൽകാൻ നിർവാഹമില്ലാത്തതിനാൽ പിതാവ് പ്രതികളുമായി ചർച്ച നടത്തുകയും 2 ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു.

തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ **അടൂർ പൊലീസ്** കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ നിർദേശപ്രകാരം പണം കൈമാറാമെന്ന് പറഞ്ഞ് പ്രതികളെ കഴിഞ്ഞ വെള്ളിയാഴ്ച അടൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പ്രതികളെ പൊലീസ് തന്ത്രപൂർവം കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Uploaded Image
« Newer Post Older Post »
Link Copied! ✅