Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കറണ്ട് പോയ സമയത്ത് പെണ്‍കുട്ടിയെ കടന്ന് പിടിച്ചു; പോക്‌സോ കേസില്‍ വയോധികന് തടവ് ശിക്ഷ

📅 May 31, 2026 | BY SUDHEER KABEER

കോഴിക്കോട്: ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വയോധികനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി എടവലത്ത് വിശ്വനാഥനെയാണ് പോക്‌സോ കേസില്‍ കോടതി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ വൈദ്യുതി പോയ സമയത്ത് ഇയാള്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് എസ്‌ഐ റസല്‍ രാജ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്‌ഐ രതീഷ് ഗോപാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. കോഴിക്കോട് പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍.എന്‍ രഞ്ജിത്ത് ഹാജരായി.

 

 

Uploaded Image
« Newer Post Older Post »
Link Copied! ✅