**'നിർമ്മാതാവിന് പണമില്ലാത്തതിനാൽ 25 ദിവസം ലോഡ്ജിൽ പണയക്കാരനായി കഴിയേണ്ടി വന്നു'; സിനിമാ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളുമായി നന്ദു പൊതുവാൾ**
മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെയും പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് നന്ദു പൊതുവാൾ. കൃഷാന്ദ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായെത്തിയ 'ഭരതനാട്യം' എന്ന ചിത്രത്തിലെ 'അളിയൻ' എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഒന്നായി വിലയിരുത്തപ്പെടുന്നു. തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം കൈവരിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലും മികച്ച പ്രതികരണമാണ് നേടുന്നത്.
എന്നാൽ, നിലവിലെ വിജയങ്ങൾക്കിടയിലും തന്റെ മുൻകാല സിനിമാജീവിതത്തിലെ കഠിനവും കയ്പ്പേറിയതുമായ അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് താരം. ചിത്രീകരണം പൂർത്തിയായിട്ടും നിർമ്മാതാവിന്റെ പക്കൽ പണമില്ലാത്തതിനെത്തുടർന്ന് ലോഡ്ജുകാർ തങ്ങളെ തടഞ്ഞുവെച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്ന് നന്ദു പൊതുവാൾ വ്യക്തമാക്കുന്നു. ഇരുപത്തിയഞ്ചോളം ദിവസത്തോളം ഇത്തരത്തിൽ തനിക്ക് പണയം കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് നന്ദു പൊതുവാൾ പങ്കുവെച്ചത് ഇങ്ങനെ:
> "പ്രതിസന്ധികള്‍ ഒരുപാടുള്ള സിനിമകളുമുണ്ട്, ഒരു പ്രശ്നവുമില്ലാത്ത സിനിമകളുമുണ്ട്. ചിലതൊക്കെ പ്ലാന്‍ ചെയ്തത് പോലെ കൃത്യമായി നടക്കും. എന്നാൽ ചിലത് വലിയ പൂജയോടെ തുടങ്ങി പത്താം നാള്‍ പൂട്ടേണ്ടി വരും. ബാറ്റ കൊടുക്കാനും ഹോട്ടലിലെ ബില്ലടയ്ക്കാനും ഭക്ഷണത്തിനും പോലും കാശുണ്ടാകില്ല. അങ്ങനെ എന്തെല്ലാം അനുഭവിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി എല്ലാവരും മടങ്ങിപ്പോയിട്ടും നിർമ്മാതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ലോഡ്ജുകാർ ഞങ്ങളെ പോകാൻ അനുവദിക്കില്ല. പണം സെറ്റിൽ ചെയ്യാൻ ആരെങ്കിലും അവിടെ നിൽക്കണം. അങ്ങനെ ഞാൻ 20-25 ദിവസം വരെ പണയം കിടന്നിട്ടുണ്ട്. ഒടുവിൽ അവർക്ക് തന്നെ മടുത്തു. 'കാശും വേണ്ട ഒന്നും വേണ്ട, എങ്ങനെയെങ്കിലും പൊക്കോ' എന്ന് പറഞ്ഞ് അവർ എന്നെ വിട്ടയക്കുകയായിരുന്നു."
കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നന്ദു പൊതുവാൾ സിനിമാ നിർമ്മാണത്തിന്റെ അണിയറക്കഥകളും താൻ അനുഭവിച്ച ദുരിതങ്ങളും തുറന്നുപറഞ്ഞത്.