Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കല്ലുംതാഴം–കരിക്കോട് മേഖലയിൽ ജൂൺ 1 മുതൽ ഗതാഗത നിയന്ത്രണം; 4 മാസം വരെ നീളാം

📅 June 03, 2026 | BY SUDHEER KABEER

 

അധ്യയന വർഷം ആരംഭിക്കുന്ന നാളെ മുതൽ കല്ലുംതാഴം-കരിക്കോട് മേഖലയിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ ആനി ജൂല തോമസ് അറിയിച്ചു. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് നാല് മാസമെങ്കിലും ഈ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.


വെള്ളക്കെട്ട് പരിഹരിക്കാൻ പത്ത് കോടി

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അനുബന്ധ ഇടറോഡുകളിലുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റി 10 കോടി രൂപ അനുവദിച്ചു. ഈ തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. തുടർന്ന് അവർ ഈ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സർവീസ് റോഡിൽ നിന്ന് 20 മീറ്റർ നീളത്തിൽ ഇടറോഡ് നിർമിക്കാനുള്ള ഉത്തരവാദിത്തം ദേശീയപാത അതോറിറ്റി നേരിട്ടാണ് നിർവഹിക്കുന്നത്. ഇതിനായി പ്രത്യേക തുക നീക്കിവച്ചിട്ടുണ്ട്.


സർവീസ് റോഡ് സൗകര്യം ഉറപ്പാക്കും

കല്ലുംതാഴം ജംക്‌ഷനിൽ റെയിൽപാതയ്ക്ക് ഇരുവശവുമുള്ള സർവീസ് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ പരിഗണനയിലാണെന്ന് കലക്ടർ അറിയിച്ചു. ഇതിനായി ടികെഎം എൻജിനീയറിങ് കോളജ് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ദീർഘകാലമായി നാട്ടുകാർ ആശ്രയിക്കുന്ന യാത്രാസൗകര്യങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കുമെന്നും കലക്ടർ വ്യക്തമാക്കി.


« Newer Post Older Post »
Link Copied! ✅