പ്രമുഖ അന്താരാഷ്ട്ര വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സെവൻ സീറ്റർ എസ്‌യുവിയായ പീക്കിന്റെ ഡിസൈൻ രേഖാചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടു. ആഗോള വാഹന വിപണി ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ആഗോള അരങ്ങേറ്റം 2026 ജൂൺ 23-ന് ഫ്രാൻസിലെ മോണിറ്റിയർ-മോർണെക്സിൽ വെച്ച് നടക്കും. അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ രൂപകൽപ്പനയും സമന്വയിപ്പിച്ചാണ് സ്കോഡ ഈ പുതിയ ഇലക്ട്രിക് വാഹനത്തെ വിപണിയിൽ എത്തിക്കുന്നത്.
വാഹനത്തിന്റെ രൂപകൽപ്പനയിലെ കൃത്യതയാർന്ന വരകളും വേറിട്ട ലൈറ്റിംഗ് ഘടകങ്ങളുമാണ് ഇതിനെ മറ്റ് എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മുൻഭാഗത്തെ പ്രധാന ആകർഷണം ടി ആകൃതിയിലുള്ള നേർത്ത ഹെഡ്‌ലൈറ്റുകളും തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള ടെക്-ഡെക്ക് ഫെയ്‌സും ആണ്. ഇവയ്ക്ക് പുറമെ നൽകിയിരിക്കുന്ന വോൾക്കാനോ ആകൃതിയിലുള്ള ബമ്പർ വാഹനത്തിന് കൂടുതൽ കരുത്തുറ്റതും വന്യവുമായ രൂപഭംഗി നൽകുന്നു.
വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ഉയർന്ന ഷോൾഡർ ലൈനും വീതിയേറിയ ഡി-പില്ലറുകളും ഈ എസ്‌യുവിയുടെ കരുത്ത് വ്യക്തമാക്കുന്നുണ്ട്. ബോഡി വർക്കിനോട് ചേർന്നുനിൽക്കുന്ന ഫ്ലഷ് ഡോർ ഹാൻഡിലുകൾ വാഹനത്തിന് മികച്ച എയറോഡൈനാമിക്സ് നൽകുന്നതിനൊപ്പം പ്രീമിയം ലുക്കും സമ്മാനിക്കുന്നു. വാഹനത്തിന്റെ പിൻഭാഗത്തും മുൻവശത്തിന് സമാനമായി ടി-ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകളാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഡിസൈനിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.
സ്കോഡയുടെ പുതിയ ഡിസൈൻ ശൈലിയെക്കുറിച്ച് സ്കോഡ ഓട്ടോയിലെ എക്സ്റ്റീരിയർ ഡിസൈൻ മേധാവി കാൾ ന്യൂഹോൾഡ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. സ്കോഡ പീക്കിന്റെ എക്സ്റ്റീരിയർ രൂപകൽപ്പനയിൽ വൃത്തിയുള്ള വരകളും സന്തുലിതമായ അനുപാതങ്ങളും വേറിട്ട ഘടകങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ഡിസൈൻ ഭാഷയാണ് പ്രയോഗിച്ചിരിക്കുന്നത്. ടി-ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ടെക്-ഡെക്ക് ഫെയ്‌സ് തുടങ്ങിയ സിഗ്നേച്ചർ സവിശേഷതകൾ പുതിയ ഇലക്ട്രിക് യുഗത്തിൽ സ്കോഡയുടെ വ്യക്തമായ ഐഡന്റിറ്റിയാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, സ്കോഡയുടെ പുതിയ ഇലക്ട്രിക് സെവൻ സീറ്റർ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026-ൽ നടക്കുന്ന ആഗോള അരങ്ങേറ്റത്തോടെ ഈ എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ സാങ്കേതിക വിവരങ്ങളും ഫീച്ചറുകളും പുറത്തുവരും.