Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ലോക പരിസ്ഥിതി ദിനം: കുറ്റൂർ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു

📅 June 05, 2026 | BY SUDHEER KABEER

 

തിരുവല്ല : ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രകൃതി രക്ഷാ സുപോഷണ വേദി സംഘടിപ്പിച്ച ‘ഹരിതം 2026’ പരിപാടി ശ്രദ്ധേയമായി. കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളെ ആദരിക്കുന്നതിനായി കുറ്റൂർ പഞ്ചായത്ത് കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകൃതി രക്ഷാ സുപോഷണ വേദി സംസ്ഥാന രക്ഷാധികാരി എ.ആർ.മോഹനൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here പ്രസ്തുത ചടങ്ങിൽ പ്രദീപ് ചന്ദ്, ഷെൽട്ടൺ വി. റാഫേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാർ, ശിവകുമാർ അമൃതകല എന്നിവർ സംസാരിച്ചു. കൂടാതെ, പഞ്ചായത്തംഗങ്ങളായ രാജീവ്, ദീപ ആർ. നായർ, പുഷ്പകുമാരി, ശോശാമ്മ കുരുവിള, രാജലക്ഷ്മി, അജിത, അനുപമ, രാഗേഷ്, ജില്ലാ നാരീശക്തി കോഓർഡിനേറ്റർ ബിന്ദു സജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹരിത കർമ സേനാംഗങ്ങളുടെ സേവനത്തെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം ശ്ലാഘിച്ചു. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅