ഇറാനുമായുള്ള സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, സമാധാന കരാറിലേക്കെത്താൻ സാധിക്കുമെങ്കിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള മുജ്ത്തബ ഖമനിയെ നേരിൽ കാണാൻ സന്നദ്ധനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാനാണ് അമേരിക്കയുടെ താത്പര്യമെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. ആഗോളതലത്തിൽ നിക്ഷേപകർക്ക് ആശ്വാസം പകരുന്നതാണ് ഈ നീക്കം. ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ നിലവിൽ വന്നതിനെത്തുടർന്ന് ക്രൂഡോയിൽ വിലയിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ, ലെബനനിൽ നിന്ന് ഇസ്രയേൽ സേന പൂർണമായി പിന്മാറിയാൽ മാത്രമേ വെടിനിർത്തൽ കരാർ അംഗീകരിക്കൂ എന്ന നിലപാടിലാണ് ഹിസ്ബുള്ള ഉറച്ചുനിൽക്കുന്നത്. ഇതിനിടയിൽ, യുഎസ് നാവിക ഉപരോധം ശക്തമായതോടെ ഇറാനിലെ എണ്ണ കയറ്റുമതി കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായാണ് ഷിപ്പിങ് കണക്കുകൾ വ്യക്തമാക്കുന്നത്. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here ടെക് ഓഹരികളുടെ തിരിച്ചടി യുഎസ് ഓഹരി വിപണിയിൽ ടെക് ഓഹരികൾ വൻ തകർച്ച നേരിട്ടു. പ്രമുഖ അമേരിക്കൻ കമ്പനിയായ ബ്രോഡ്കോമി ന്റെ പ്രവർത്തനഫലം നിരാശാജനകമായതും എഐ (AI) മേഖലയിലെ ആശങ്കകളും വിപണിക്ക് തിരിച്ചടിയായി. ബ്രോഡ്കോം ഓഹരികൾ 15 ശതമാനം ഇടിഞ്ഞു. ചിപ്പ് നിർമാണ കമ്പനികളുടെ തകർച്ച നാസ്ഡാക് സൂചികയെയും ബാധിച്ചു. ഇതിന്റെ അനുരണനങ്ങൾ ഏഷ്യൻ വിപണികളിലും ദൃശ്യമാണ്. ഗിഫ്റ്റ് നിഫ്റ്റിയിലെ നെഗറ്റീവ് വ്യാപാര സൂചനകൾ ഇന്ത്യൻ വിപണിയിലും ഇന്ന് ചാഞ്ചാട്ടമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. ആർബിഐ പണനയ പ്രഖ്യാപനം രാജ്യത്തെ നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇന്ന് രാവിലെ പത്തിന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നടത്തുന്ന പണനയ പ്രഖ്യാപനത്തിലേക്കാണ്. അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെങ്കിലും, പണപ്പെരുപ്പം, രൂപയുടെ മൂല്യം, ജിഡിപി കണക്കുകൾ എന്നിവയിൽ ഗവർണർ നടത്തുന്ന പരാമർശങ്ങൾ വിപണിക്ക് നിർണായകമാകും. ആഗോള യുദ്ധസാഹചര്യങ്ങൾ ഇന്ത്യൻ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുന്നുവെന്നതിൽ വ്യക്തത വരുത്താൻ ഈ പ്രഖ്യാപനം സഹായിക്കും. കഴിഞ്ഞ ഏഴു വ്യാപാര ദിനങ്ങളിൽ സെൻസെക്സ് 2.8 ശതമാനവും നിഫ്റ്റി 2.6 ശതമാനവും ഇടിഞ്ഞിരുന്നു. ഇന്നലെ ഇന്ത്യൻ വിപണിയിൽ ഫ്ലാറ്റ് ക്ലോസിംഗ് ആയിരുന്നു ദൃശ്യമായത്. സെൻസെക്സ് 74,360.01 ലും നിഫ്റ്റി 23,416.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മറുവശത്ത്, വിദ്യാർത്ഥികൾക്ക് വായ്പാ സൗകര്യം പ്രഖ്യാപിച്ച എഡ്ടെക് പ്ലാറ്റ്ഫോമായ ഫിസിക്സ് വാല യുടെ ഓഹരികൾ 15.7 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ, വരുമാന കണക്കിൽ ക്രമക്കേട് ആരോപിക്കപ്പെട്ട രാജേഷ് എക്സ്പോർട്സ് ലോവർ സർക്യൂട്ടിലെത്തി. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 95.78 ലേക്ക് ഇടിഞ്ഞു. സ്വർണവിലയിലും ചാഞ്ചാട്ടം തുടരുകയാണ്. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net