Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

സംസ്ഥാനത്ത് ഭാരവാഹനങ്ങൾക്ക് സമയനിയന്ത്രണം ഇന്ന് മുതൽ: കർശന പരിശോധനയുമായി മോട്ടർവാഹന വകുപ്പും പൊലീസും

📅 June 01, 2026 | BY SUDHEER KABEER

സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ സമയനിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്കൂൾ, ഓഫിസ് സമയങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിനായി രാവിലെയും വൈകിട്ടുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം നിലനിൽക്കുന്ന സമയങ്ങളിൽ ഈ വാഹനങ്ങൾ റോഡിലിറക്കാതെ നിശ്ചിത കേന്ദ്രങ്ങളിൽ നിർത്തിയിടേണ്ടതാണ്. നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടർവാഹന വകുപ്പും കേരള പൊലീസും സംയുക്തമായി പരിശോധന നടത്തും.

വിവിധ ജില്ലകളിലെ നിയന്ത്രണ സമയക്രമം താഴെ പറയുന്നതാണ്:

തിരുവനന്തപുരം: രാവിലെ 8.00–10.00, വൈകിട്ട് 3.00–4.30

കൊല്ലം: രാവിലെ 8.30–10.00, വൈകിട്ട് 3.30–4.30

പത്തനംതിട്ട: രാവിലെ 8.30–10.00, വൈകിട്ട് 3.00–4.30

ആലപ്പുഴ: രാവിലെ 8.30–10.00, വൈകിട്ട് 3.30–5.00

കോട്ടയം: രാവിലെ 8.30–9.30, വൈകിട്ട് 3.30–4.30

ഇടുക്കി, എറണാകുളം: രാവിലെ 8.30–10.00, വൈകിട്ട് 4.00–5.00

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്: രാവിലെ 8.30–10.00, വൈകിട്ട് 3.30–5.00

കണ്ണൂർ: രാവിലെ 8.00–10.00, വൈകിട്ട് 4.00–6.00

കാസർകോട്: രാവിലെ 9.00–10.00, വൈകിട്ട് 4.00–5.00

Uploaded Image
« Newer Post Older Post »
Link Copied! ✅