Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

സൈബർ ക്രൈം ത്രില്ലറുമായി അച്യുത അവതാരം; കേരളത്തിൽ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചു

📅 June 01, 2026 | BY SUDHEER KABEER

 

കന്നഡ സാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള പ്രൊഡക്ഷൻ ലോഞ്ചും ഓഡിയോ ലോഞ്ചും നിർവഹിച്ചു. മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


ചിത്രത്തിലെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായ, വൈക്കം വിജയലക്ഷ്മി ആലപിച്ച “എൻ പോരിൽ ‘ എന്ന് തുടങ്ങുന്ന ഗാനം ചടങ്ങിൽ പുറത്തിറക്കി. സൈബർ ലോകത്തെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്. സൈബർ ആസക്തി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭയാനകമായ പ്രത്യാഘാതങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്.


റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമാണം നിർവഹിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ പ്രോജക്റ്റായാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.


പ്രമുഖ നർത്തകിയും നടിയുമായ മാളവിക നന്ദൻ, കാന്താര ഫെയിം അവിനാശ്, സീമ.ജി.നായർ എന്നിവരോടൊപ്പം ശ്രദ്ധേയരായ അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ അവാർഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജൂൺ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


ഹരീഷ് മോഹനൻ രചിച്ച വരികൾക്ക് പ്രസന്ന കുമാർ എം.എസ് സംഗീതം പകരുന്നു. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു & നവീൻ, വി. എഫ്.എക്സ് & ഡിസൈൻസ്: ഐഡൻ്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ & അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഓ: പി. ശിവപ്രസാദ്.


« Newer Post Older Post »
Link Copied! ✅