Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്: പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിന് നിർദേശം

📅 June 05, 2026 | BY SUDHEER KABEER

 

വിവാഹത്തിന് മുൻപ് സഹജീവനത്തിനിടെ കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട പളളിക്കൽ ഗ്രാമപഞ്ചായത്തിനോട് 30 ദിവസത്തിനുള്ളിൽ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക വിധി. കേസിലെ പശ്ചാത്തലം ദുബായിൽ ജോലി ചെയ്തിരുന്ന കാലയളവിലായിരുന്നു ഇവർ പ്രണയത്തിലായത്. കുടുംബത്തിന്റെ എതിർപ്പുകൾ കാരണം വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഈ കാലയളവിൽ, 2012-ൽ കൃത്രിമ ഗർഭധാരണത്തിലൂടെ ഇവർക്ക് കുട്ടി ജനിച്ചു. അന്ന് വിവാഹിതർ അല്ലാതിരുന്നതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ‘സിംഗിൾ മദർ’ എന്ന നിലയിലാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് 2018-ൽ ഇരുവരും നിയമപരമായി വിവാഹിതരായി. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here നിയമപോരാട്ടം വിവാഹശേഷം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാൻ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. തുടർന്ന് ഇവർ കോട്ടയം കുടുംബ കോടതിയെ സമീപിക്കുകയും, കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയും ചെയ്തു. ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ പിതാവിന്റെ പേര് ചേർത്തെങ്കിലും, ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ പഞ്ചായത്ത് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ നിരീക്ഷണം നിയമപരമായ ചില തടസ്സങ്ങൾ നിലനിൽക്കുമ്പോഴും, കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും കണക്കിലെടുത്ത് പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിയുടെ ഇടപെടൽ. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിവാക്കുന്നത് കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിയമത്തിന്റെ വാച്യാർത്ഥം മാത്രം നോക്കാതെ മാനുഷിക പരിഗണനയും ഇത്തരം വിഷയങ്ങളിൽ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ചാൾസ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റ്’ എന്ന കൃതിയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട്, നിയമവ്യവസ്ഥകൾക്ക് മാനുഷികമായ വ്യാഖ്യാനം അനിവാര്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ ഓർമ്മിപ്പിച്ചു. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅