Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

മാലിന്യക്കൂമ്പാരത്തിൽ നിന്ന് പൂന്തോട്ടത്തിലേക്ക്; വിതുരയിൽ മാതൃകയായി എൻഎസ്എസ് വൊളന്റിയർമാർ

📅 June 05, 2026 | BY SUDHEER KABEER

 

മാലിന്യം തള്ളുന്ന കേന്ദ്രമായിരുന്ന ഒരിടത്തെ മനോഹരമായ ഉദ്യാനമാക്കി മാറ്റി വിതുര ഗവ. വിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗം നാഷനൽ സർവീസ് സ്കീം(എൻഎസ്എസ്) യൂണിറ്റ്. പൊന്മുടി സംസ്ഥാന ഹൈവേയിൽ വിതുര പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപത്തുള്ള സ്ഥലത്താണ് വൊളന്റിയർമാർ ‘സ്നേഹാരാമം’ ഒരുക്കിയത്. 2025 ഡിസംബർ മാസത്തിലാണ് ഈ പരിവർത്തനം പൂർത്തിയാക്കിയത്. നേരത്തെ സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ, കുപ്പിച്ചില്ലുകൾ, അറവുശാല അവശിഷ്ടങ്ങൾ എന്നിവ സ്ഥിരമായി നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു ഇത്. ‘മാലിന്യ മുക്ത നവ കേരളം’ പദ്ധതിയുടെ ഭാഗമായാണ് എൻഎസ്എസ് പ്രവർത്തകർ ഈ പ്രദേശം സൗന്ദര്യവൽക്കരിച്ചത്. അന്ന് നട്ടുപിടിപ്പിച്ച സസ്യങ്ങൾ ഇന്ന് പൂത്തുനിൽക്കുകയാണ്. ഇവിടുത്തെ ചെറു മരങ്ങൾ തണലൊരുക്കിത്തുടങ്ങി. ഒപ്പം സജ്ജീകരിച്ച ‘സ്നേഹ ഇരിപ്പിടങ്ങൾ’ വൈകുന്നേരങ്ങളിൽ വിശ്രമത്തിനായി ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു. മാസത്തിലൊരിക്കൽ വൊളന്റിയർമാർ നേരിട്ടെത്തി സ്ഥലം വൃത്തിയാക്കാറുണ്ട്. അവധിക്കാലങ്ങളിൽ പഞ്ചായത്തിന്റെ പിന്തുണയോടെ തൊഴിലുറപ്പ് തൊഴിലാളികളും പരിപാലന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here ഇതിനിടെ, ഈ വർഷത്തെ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കം കുറിക്കുകയാണ്. വിതുര കലുങ്ക് ജംക്‌ഷനിലെ ബസ് ഷെൽട്ടറിൽ ഓപ്പൺ ലൈബ്രറി, വിശപ്പ് രഹിത വിതുര എന്ന പേരിലുള്ള പൊതിച്ചോർ വിതരണ പദ്ധതി, ഉപയോഗിച്ച തുണിത്തരങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന ‘സ്വാപ് ഷോപ്’ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅