Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ചങ്ങനാശേരി ക്ലൂണി സീനിയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

📅 June 02, 2026 | BY SUDHEER KABEER

 

ചങ്ങനാശേരി: അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന നവാഗതരായ വിദ്യാർഥികൾക്ക് ഊഷ്മളമായ വരവേൽപ്പേകി ചങ്ങനാശേരി ക്ലൂണി സീനിയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. വിദ്യാലയാങ്കണം വർണ്ണാഭമായ അലങ്കാരങ്ങളാലും വിവിധ കലാപരിപാടികളാലും തികച്ചും ഉത്സവ പ്രതീതിയിലായിരുന്നു.


സ്കൂൾ മാനേജർ സിസ്റ്റർ അനൂപ അധ്യക്ഷത വഹിച്ച യോഗത്തിൽ, മേരി മൗണ്ട് പള്ളി വികാരി ഫാ. മാത്യു ഒഴത്തിൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മജീഷ്യൻ വിൽസൺ ചമ്പക്കുളത്തിന്റെ മാന്ത്രിക പ്രകടനങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി, രക്നാസാഗർ ഏരിയ മാനേജർ റോബിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


« Newer Post Older Post »
Link Copied! ✅