Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ

📅 June 05, 2026 | BY SUDHEER KABEER

 

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായകമായ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ, നീതി തേടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ സമഗ്രമായ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിജീവിത ആരോപിക്കുന്നു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ തൃപ്തിയില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. നിലവിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുതിയ അന്വേഷണം അനിവാര്യമാണെന്നും അതിജീവിത ആവശ്യപ്പെടുന്നു. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here വിചാരണക്കോടതിയുടെ പക്കലിരിക്കെ മെമ്മറി കാർഡ് പെൻഡ്രൈവിലേക്ക് അനധികൃതമായി പകർത്തിയതായി തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ലാബിൽ വിശദമായ ശാസ്ത്രീയ പരിശോധന നടത്തണമെന്നും, കൃത്യത്തിൽ പങ്കാളികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 2017 ഫെബ്രുവരി 17 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും കേസ് അട്ടിമറിക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഹർജിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅