Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസ്: അന്വേഷണം വേഗത്തിലാക്കാൻ ഇഡി തീരുമാനം

📅 June 05, 2026 | BY SUDHEER KABEER

 

കൊച്ചി : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഉന്നതതല യോഗം ചേർന്നു. ഇതുവരെയുള്ള അന്വേഷണ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥർ, കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ തുടർനടപടികൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചു. വരും ദിവസങ്ങളിൽ കേസ് സംബന്ധമായി കോടതിയിൽ കൂടുതൽ ഹർജികൾ വന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങൾക്കാണ് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തില്ല എന്നത് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് അയക്കുന്നതിനോ, സ്വത്തുക്കൾ മരവിപ്പിക്കുന്നതിനോ ഇസിഐആർ ആവശ്യമില്ലെന്നും, ഇതൊരു നിയമപരമായ രേഖയല്ലെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here ഈ സാഹചര്യത്തിൽ, മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ , സിഎംആർഎൽ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉടൻ നോട്ടീസ് അയക്കാനാണ് ഇഡിയുടെ നീക്കം. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ ഐടി സേവനങ്ങൾ നൽകിയെന്ന പേരിൽ വീണ യ്ക്കും കമ്പനിക്കും കരിമണൽ കമ്പനിയിൽ നിന്ന് രണ്ട് കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഈ കാലയളവിൽ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിക്കായി യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്ന് എസ്എഫ്ഐഒ (SFIO) കണ്ടെത്തിയിരുന്നു. സേവനങ്ങൾ നൽകാതെ വൻതുക കൈപ്പറ്റിയതിൽ നടന്ന കള്ളപ്പണ ഇടപാടാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. വാദത്തിനിടെ, കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലെങ്കിൽ രേഖകൾ ഹാജരാക്കി അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചീറ്റ് നേടിക്കൂടേയെന്ന് കോടതിയും ആരാഞ്ഞിരുന്നു. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅