Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

പലിശനിരക്കിൽ തീരുമാനം ഇന്ന്: റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം രാവിലെ പത്തിന്

📅 June 05, 2026 | BY SUDHEER KABEER

 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും രാജ്യത്തെ പണപ്പെരുപ്പ ഭീഷണിയും നിലനിൽക്കെ, നിർണ്ണായകമായ പണനയ പ്രഖ്യാപനത്തിന് റിസർവ് ബാങ്ക് ഇന്ന് തുടക്കമിടുന്നു. രാവിലെ 10 മണിക്ക് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പണനയ സമിതിയുടെ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഗവർണറുടെ അധ്യക്ഷതയിലുള്ള ആറംഗ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) യുടെ ത്രിദിന യോഗം ജൂൺ 3 -നാണ് ആരംഭിച്ചത്. ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടാകുന്ന വർധനവും എൽ-നിനോ പ്രതിഭാസവും രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചനകൾ. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും, വരും മാസങ്ങളിൽ രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചുമുള്ള വിലയിരുത്തലുകൾ ഗവർണറുടെ പ്രഖ്യാപനത്തിൽ ഇടംപിടിച്ചേക്കും. വിപണി ഏറെ ആകാംക്ഷയോടെയാണ് ഇന്ന് രാവിലെ നടക്കുന്ന ഈ പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅