Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ബിജെപി വിട്ട് അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിച്ചു: വി ദ് ലീഡേഴ്സിന് വൻ സ്വീകാര്യത

📅 June 06, 2026 | BY SUDHEER KABEER

 

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു. ‘വി ദ് ലീഡേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംഘടനയ്ക്ക് തുടക്കത്തിൽ തന്നെ വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ഈ പ്രസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരാണ് ഇതിന്റെ ഭാഗമായത്. സാധാരണക്കാരുടെ താല്പര്യങ്ങൾ മുൻനിർത്തി ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അണ്ണാമലൈ വ്യക്തമാക്കി. സംഘടനയുടെ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ഇതിനകം 7.65 ലക്ഷത്തിലധികം പേരും 50-ൽ അധികം പ്രാദേശിക നേതാക്കളും പുതിയ പ്രസ്ഥാനത്തിൽ ചേർന്നു കഴിഞ്ഞു. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്’ എന്ന സ്ഥാപനം ഇനി ഈ പുതിയ പ്രസ്ഥാനത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ തന്റെ ഔദ്യോഗിക പദവി രാജിവെച്ചാണ് 2020-ൽ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ എത്തിയ ഉടൻ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന അദ്ദേഹം തൊട്ടടുത്ത വർഷം സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. എന്നാൽ 2025-ഓടെ പാർട്ടി നേതൃത്വവുമായി അകന്ന അദ്ദേഹം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ , സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് പുതിയ വഴിതിരിവിലേക്ക് നീങ്ങിയത്. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅