Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കാസർകോട് മോട്ടർ വാഹന വകുപ്പ് ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന: ചെടിച്ചട്ടിയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തി

📅 June 05, 2026 | BY SUDHEER KABEER

 

കാസർകോട് ജില്ലയിലെ മോട്ടർ വാഹന വകുപ്പ് ഓഫിസുകളിൽ വിജിലൻസ് വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിദ്യാനഗർ, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ ആർടിഒ ഓഫിസുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വിദ്യാനഗർ ആർടിഒ ഓഫിസിൽ ഡിവൈഎസ്പി വി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഫിസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച നിലയിൽ 17150 രൂപ കണ്ടെടുത്തു. പിടിച്ചെടുത്ത തുക ക്രമവിരുദ്ധമായി കൈപ്പറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം. ഓഫിസ് സമയത്തിന് ശേഷവും പരിസരത്ത് ഏജന്റുമാരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത് സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here അതേസമയം, കാഞ്ഞങ്ങാട് ആർടിഒ ഓഫിസിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ പക്കൽനിന്ന് വാഹനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും രേഖകളും കണ്ടെത്തി. ഇതിൽ ഏജന്റുമാർ സമർപ്പിക്കേണ്ട ഇരുപതിലേറെ സമ്മതപത്രങ്ങളും ഉൾപ്പെടുന്നു. പൊതുജനങ്ങളുടെ പരാതികൾ അവഗണിച്ച് ഏജന്റുമാർ വഴി ലഭിക്കുന്ന അപേക്ഷകൾക്ക് മുൻഗണന നൽകി വേഗത്തിൽ തീർപ്പാക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ ഈ നീക്കം. കാഞ്ഞങ്ങാട്ട് ഇൻസ്പെക്ടർ പി.നാരായണനും , വെള്ളരിക്കുണ്ടിൽ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ കെ.സുനിൽ കുമാറും പരിശോധനകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ ഓഫിസുകളിൽ അഴിമതിയും ക്രമക്കേടുകളും വ്യാപകമാണെന്ന ആക്ഷേപത്തെ തുടർന്ന് വരും ദിവസങ്ങളിലും കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅