Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

മാസപ്പടി കേസ് അട്ടിമറിക്കാൻ എൽഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നു: കെ. സുരേന്ദ്രൻ

📅 June 05, 2026 | BY SUDHEER KABEER

 

തൃശ്ശൂർ: മാസപ്പടി കേസ് അട്ടിമറിക്കാൻ എൽഡിഎഫ്-യുഡിഎഫ് നേതൃത്വങ്ങൾ ശ്രമിക്കുന്നതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കരിമണൽ കമ്പനിയിൽ നിന്ന് വലിയൊരു തുക കൈപ്പറ്റിയവരാണ് എൽഡിഎഫ് സർക്കാരിലെ രണ്ട് മന്ത്രിമാരെന്നും, തങ്ങളുടെ അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണ് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഉൾപ്പെട്ട ഉന്നത നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും, സംസ്ഥാന പോലീസ് കേസിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ യുഡിഎഫ് സർക്കാരിലെ രണ്ട് മന്ത്രിമാർക്ക് ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങളെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here കേസന്വേഷണം സുഗമമായി നടക്കണമെന്നും സത്യം പുറത്തുവരണമെന്നും കോടതി ഉത്തരവുകളിലൂടെ വ്യക്തമായതാണ്. തെരഞ്ഞെടുപ്പ് കാലഘട്ടമായതിനാൽ മുൻപ് നീതി ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ കോടതി സെർച്ച് നടത്താൻ അനുമതി നൽകിയിട്ടും അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ശ്രമങ്ങൾ നടക്കുന്നത്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാർ നിഷ്ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നത്. സിഎംആർഎൽ (CMRL) കേസിലെ വസ്തുതകൾ പുറത്തുവരുന്നത് ഇരു മുന്നണികൾക്കും ഭയമുണ്ടാക്കുന്നുണ്ടെന്നും, കൊള്ളമുതലിൽ ഇരുവിഭാഗങ്ങൾക്കും പങ്കുണ്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅