Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

വടിവാളുമായി ഭാര്യയെ വെട്ടാൻ ക്വട്ടേഷൻ; ഭർത്താവ് പിടിയിൽ | Vazhchablog

📅 June 06, 2026 | BY SUDHEER KABEER

 

ചേർപ്പ് മേഖലയിൽ ഭാര്യയെ ആക്രമിക്കാൻ പദ്ധതിയിട്ട ഭർത്താവിനെയും കൂട്ടുപ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അത്താണിയിലെ ഓർഫനേജിലെ അന്തേവാസികളായ തണ്ടാശേരി ഷിബു ജോർജ് (49), സത്യം (19) എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ: വൈദ്യുതി ഓഫിസിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ സത്യം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, ഷിബു ജോർജിന്റെ നിർദേശപ്രകാരം ഭാര്യയെ ആക്രമിക്കാൻ താൻ എത്തിയതാണെന്ന് ഇയാൾ സമ്മതിച്ചു. ഇയാളുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വടിവാളും പൊലീസ് കണ്ടെടുത്തു. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷിബു ജോർജിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഭാര്യയുടെ പരാതിയിൽ ഷിബുവിനെതിരെ നേരത്തെ തന്നെ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഈ വൈരാഗ്യത്തെ തുടർന്നാണ് ഭാര്യയെ ആക്രമിക്കാൻ ആയുധവുമായി ഇയാൾ ക്വട്ടേഷൻ നൽകിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅