ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

കണ്ണൂർ ചാലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു; ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

📅 May 13, 2026 | BY SUDHEER KABEER


ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ചാല മേഖലയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ– ചാല– കൂത്തുപറമ്പ്, കണ്ണൂർ– ചാല– തലശ്ശേരി എന്നീ റൂട്ടുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുന്നത്.

ഈ മാസം 13 മുതൽ ചാല ഭാഗത്തുകൂടിയുള്ള ഗതാഗതത്തിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾ നിർദേശങ്ങൾ പുറപ്പെടുവിച്ചു.



Labels: Kannur, Kerala, Main
« Newer Post Older Post »
Link Copied! ✅