Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ശാസ്താംകോട്ടയിൽ തക്കാളി ലോറി മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

📅 May 30, 2026 | BY SUDHEER KABEER

ശാസ്താംകോട്ട-കരുനാഗപ്പള്ളി പ്രധാന പാതയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തക്കാളി കയറ്റി വന്ന ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ വെച്ച് ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.

മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാം ആണ് അപകടത്തിൽപ്പെട്ടത്. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം മടങ്ങി വരികയായിരുന്നു ഇദ്ദേഹം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന ലോറി ബൈക്കിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം മഴ മൂലം നനഞ്ഞുകിടന്ന റോഡിലൂടെ തെന്നി മറിഞ്ഞു. അപകടത്തെത്തുടർന്ന് ലോറിയിലുണ്ടായിരുന്ന തക്കാളികൾ റോഡിലാകെ ചിതറി വീണു. വൈദ്യുത പോസ്റ്റ് തകർന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവർ ഉറക്കത്തിലായിരുന്നതാകാം അപകടത്തിന് വഴിയൊരുക്കിയതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. സാരമായ പരിക്കേറ്റ അബ്ദുൽ സലാമിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Uploaded Image
« Newer Post Older Post »
Link Copied! ✅