Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

പുതിയ സ്കോഡ 7 സീറ്റർ ഇലക്ട്രിക് SUV ഡിസൈൻ പുറത്ത്! | Vazhchablog

📅 June 05, 2026 | BY SUDHEER KABEER

 

പ്രമുഖ അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സെവൻ സീറ്റർ എസ്‌യുവിയായ പീക്കിന്റെ ഡിസൈൻ രേഖാചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടു. ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന സ്കോഡയുടെ ഈ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം 2026 ജൂൺ 23-ന് ഫ്രാൻസിലെ മോണിറ്റിയർ-മോർണെക്സിൽ വച്ചായിരിക്കും നടക്കുക. അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ രൂപഭംഗിയും സമന്വയിപ്പിച്ചാണ് ഈ വാഹനം കമ്പനി വികസിപ്പിച്ചിരിക്കുന്നത്.

പുറത്തു വന്ന സ്കെച്ചുകൾ പ്രകാരം തികച്ചും സവിശേഷമായ ഒരു രൂപകൽപ്പനയാണ് സ്കോഡ പീക്കിന് നൽകിയിരിക്കുന്നത്. കൃത്യതയാർന്ന വരകളും വേറിട്ട ലൈറ്റിംഗ് ഘടകങ്ങളുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. മുൻഭാഗത്ത് നൽകിയിരിക്കുന്ന ടി ആകൃതിയിലുള്ള നേർത്ത ഹെഡ്‌ലൈറ്റുകൾ വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. ഒപ്പം ഗ്ലോസ്-കറുത്ത ടെക്-ഡെക്ക് ഫെയ്‌സും വോൾക്കാനോ ആകൃതിയിലുള്ള ബമ്പറും ഈ വാഹനത്തിന്റെ മുൻഭാഗത്തിന് ഗാംഭീര്യം വർദ്ധിപ്പിക്കുന്നു. വശങ്ങളിലേക്ക് നോക്കുമ്പോൾ ഉയർന്ന ഷോൾഡർ ലൈനും കരുത്തുറ്റതും വീതിയേറിയതുമായ ഡി-പില്ലറുകളും വാഹനത്തിന് ഒരു മികച്ച എസ്‌യുവി ലുക്ക് പ്രധാനം ചെയ്യുന്നുണ്ട്. ബോഡി വർക്കുകളോട് ചേർന്നുനിൽക്കുന്ന ഫ്ലഷ് ഡോർ ഹാൻഡിലുകൾ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹനത്തിന് പ്രീമിയം ലുക്കും നൽകുന്നു.

വാഹനത്തിന്റെ പിൻഭാഗത്തും മുൻഭാഗത്തെപ്പോലെ തന്നെ സവിശേഷമായ ടി-ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് വാഹനത്തിന് പിന്നിൽ നിന്നും നോക്കുമ്പോൾ കൂടുതൽ മനോഹരവും ആകർഷകവുമായ കാഴ്ച ഒരുക്കുന്നു. സ്കോഡയുടെ പുതിയ ഡിസൈൻ തത്വശാസ്ത്രം പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ് പീക്കിന്റെ പുറംഭാഗം എന്ന് വ്യക്തമാണ്.

ഈ പുതിയ ഡിസൈൻ ശൈലിയെക്കുറിച്ച് സ്കോഡ ഓട്ടോയിലെ എക്സ്റ്റീരിയർ ഡിസൈൻ മേധാവി കാൾ ന്യൂഹോൾഡ് പറയുന്നത് ഇങ്ങനെയാണ്. സ്കോഡ പീക്കിന്റെ എക്സ്റ്റീരിയർ രൂപകൽപ്പനയിൽ വൃത്തിയുള്ള വരകൾ, സന്തുലിതമായ അനുപാതങ്ങൾ, വേറിട്ട ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ഡിസൈൻ ഭാഷയാണ് പ്രയോഗിച്ചിരിക്കുന്നത്. ഒരു പുതിയ ഇലക്ട്രിക് യുഗത്തിലേക്ക് സ്കോഡയുടെ ഐഡന്റിറ്റി കൂടുതൽ വ്യക്തമായി പ്രകടിപ്പിക്കുന്നതിന് ടി-ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ടെക്-ഡെക്ക് ഫെയ്‌സും പോലുള്ള സിഗ്നേച്ചർ സവിശേഷതകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ വൈദ്യുത വാഹന രംഗത്ത് സ്കോഡയുടെ വലിയൊരു ചുവടുവെപ്പായിരിക്കും പീക്ക് എസ്‌യുവി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
« Newer Post Older Post »
Link Copied! ✅