Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കോവളത്ത് കടലിൽ വീണ മത്സ്യത്തൊഴിലാളിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

📅 June 01, 2026 | BY SUDHEER KABEER

 

തിരുവനന്തപുരം കോവളം ബീച്ചിൽ ചൂണ്ടയിടുന്നതിനിടെ തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ ലൈഫ് ഗാർഡുമാർ സാഹസികമായി രക്ഷപ്പെടുത്തി. കോവളം സ്വദേശിയായ രാജു (65) ആണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 8.30-ഓടെയായിരുന്നു സംഭവം.


സംഭവം ഇങ്ങനെ

കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപമുള്ള ഇടക്കല്ല് പാറക്കെട്ടിൽനിന്ന് ചൂണ്ടയിടുന്നതിനിടെ രാജുവിൻ്റെ ചൂണ്ട പാറകൾക്കിടയിൽ കുടുങ്ങി. ഇത് മാറ്റാനായി താഴേക്ക് ഇറങ്ങിയപ്പോൾ കാൽവഴുതി ഇദ്ദേഹം കടലിലേക്ക് വീഴുകയായിരുന്നു. ശക്തമായ കടൽക്ഷോഭത്തിനിടയിലാണ് അപകടം നടന്നത്.


രക്ഷാപ്രവർത്തനം

അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലൈഫ് ഗാർഡ് സൂപ്പർ വൈസർ ടി വിജയൻ, ലൈഫ് ഗാർഡുമാരായ രാജേന്ദ്രകുമാർ, ജെ ഷാജി, അനീഷ് ബാബു, ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘം കടലിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഉയർന്നുപൊങ്ങിയ ശക്തമായ തിരമാലകളെ അതിജീവിച്ചാണ് സംഘം രാജുവിനെ കരയിലെത്തിച്ചത്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.


« Newer Post Older Post »
Link Copied! ✅