Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

മോഷണശ്രമത്തിനിടെ വിശന്നു, ടെറസിലിരുന്ന് ഇഡ്ഡലി കഴിക്കുന്നതിനിടെ നായ കുരച്ചു; വീട്ടുകാർ ഉണർന്നതോടെ പണി പാളി

📅 June 03, 2026 | BY SUDHEER KABEER

 

ഒറ്റപ്പാലം പാലപ്പുറം കൊട്ടാരപ്പാട്ടിൽ ശ്രീനിവാസന്റെ വീട്ടിൽ നടന്ന മോഷണശ്രമം നായയുടെ കുരയെത്തുടർന്ന് പരാജയപ്പെട്ടു. 30-ാം തീയതി പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.


വീടിന്റെ ഗേറ്റ് തുറന്നെത്തിയ മോഷ്ടാവ്, സമീപത്തുണ്ടായിരുന്ന കോണി ഉപയോഗിച്ച് രണ്ടാം നിലയിലെ ടെറസിലേക്ക് കയറുകയായിരുന്നു. ടെറസിലിരുന്ന് താൻ കരുതിയിരുന്ന ഇഡ്ഡലി കഴിക്കാൻ ഒരുങ്ങുന്നതിനിടെ വളർത്തുനായ കുരയ്ക്കുകയായിരുന്നു. നായയുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് പരിഭ്രമിച്ച് കടന്നുകളഞ്ഞു.


രക്ഷപ്പെടുന്നതിനിടെ ടെറസിനോട് ചേർന്നുള്ള സീലിങ് തകർന്നു. മോഷ്ടാവ് ഉപേക്ഷിച്ച ഭക്ഷണപ്പൊതി പിന്നീട് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു. ലുങ്കിയും ഷർട്ടും ധരിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പും പരിശോധനയും നടത്തി.


« Newer Post Older Post »
Link Copied! ✅