Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

നേതാക്കൾ ഫോൺ എടുക്കുന്നില്ല, തിരിഞ്ഞുനോക്കുന്നില്ല: കടുത്ത അതൃപ്തിയുമായി വിനോദിനി ബാലകൃഷ്ണൻ

📅 June 05, 2026 | BY SUDHEER KABEER

 

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടി നേതൃത്വത്തിൽ നിന്ന് കുടുംബത്തിന് അവഗണന നേരിടേണ്ടി വന്നുവെന്ന തുറന്നുപറച്ചിലുമായി ഭാര്യ വിനോദിനി ബാലകൃഷ്ണൻ രംഗത്ത്. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേതൃത്വത്തിനെതിരായ അതൃപ്തി അവർ പരസ്യമാക്കിയത്. തന്റെ അനുഭവങ്ങൾ വിവരിക്കവെ വിനോദിനി ബാലകൃഷ്ണൻ ഇങ്ങനെ വ്യക്തമാക്കി: ‘‘വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നില്ല. സ്വന്തം പോക്കറ്റിലെ ഫോണെടുത്ത് ഒന്നു സംസാരിക്കാൻ പോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇതു മാറിയോ. പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടി, ശുപാർശയ്ക്കൊന്നുമല്ല, പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല’’. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണശേഷം കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഉണ്ടായ അനുഭവങ്ങളാണ് ഇതെന്ന് അവർ കൂട്ടിച്ചേർത്തു. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here കോടിയേരിയുടെ മരണശേഷം കുടുംബവും പാർട്ടി നേതൃത്വവും തമ്മിൽ അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് കുറ്റവിമുക്തനായിട്ടും, ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം തിരികെ ലഭിക്കാൻ മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടി വന്നതും വലിയ ചർച്ചയായിരുന്നു. നേരത്തെ, തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും വിജയിച്ച ശേഷം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ കോടിയേരിയുടെ വസതി സന്ദർശിച്ചിരുന്നു. അന്ന് ആരു വന്നാലും സ്വീകരിക്കുമെന്നായിരുന്നു വിനോദിനി നൽകിയ മറുപടി. എന്നാൽ, നിലവിൽ മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് അവർ വ്യക്തമാക്കി. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
« Newer Post Older Post »
Link Copied! ✅