ലണ്ടനിലെ സർവ്വകലാശാലയിൽ നടന്ന പ്രഭാഷണ പരിപാടിക്കിടെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് നേരിട്ടത് ശക്തമായ പ്രതിഷേധം. കൃത്രിമ ബുദ്ധിയും അന്താരാഷ്ട്ര നിയമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനിടെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യയിലെ വിയോജിപ്പുകൾക്കുള്ള അവകാശത്തെക്കുറിച്ച് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ പ്രഭാഷണ വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങളായതിനാൽ മറുപടി നൽകാനാവില്ലെന്ന് അവതാരകൻ വ്യക്തമാക്കിയതോടെ തർക്കങ്ങൾ ഉടലെടുത്തു. ഇതിനിടെ, ‘കോക്രോച്ച് ജനത പാർട്ടി’യുമായി ബന്ധപ്പെട്ട പരാമർശങ്ങളും പാറ്റാ പരാമർശവും ഉന്നയിച്ച് വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. സാഹചര്യങ്ങൾ വഷളായതോടെ ജസ്റ്റിസ് സൂര്യകാന്ത് മറുപടികൾ നൽകാതെ വേദിയിൽ നിന്നും മടങ്ങി. News Kerala Whatsapp Group ചേരാൻ Click Here News Kerala Telegram Group ചേരാൻ Click Here ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സിജെപി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഈ നടപടി തികച്ചും അപമര്യാദയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ഇന്ത്യയിൽ കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് ലണ്ടനിലും സമാനമായ രീതിയിൽ പ്രതിഷേധം ഉയർന്നതെന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ ജസ്റ്റിസ് സൂര്യകാന്ത് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net